ഡോ.എം വി വിഷ്ണു നമ്പൂതിരിയുടെ ഒന്നാം ചരമ വാർഷികത്തിൽ “മലയാളം” വായനശാലയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്മാരക പഠനകേന്ദ്രം ആരംഭിച്ചു. പ്രശസ്ത നോവലിസ്റ്റ് ശ്രീ പ്രഭാകരൻ മാസ്റ്റർ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഒപ്പം മുത്തശ്ശൻ എഴുതി പൂർത്തിയാക്കിയ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും ചെയ്തു. “ഓർച്ച” എന്ന ആത്മകഥയും “ഉർവ്വരതയുടെ സംസ്കൃതിയും നാട്ടറിവും” എന്ന പുസ്തകവും ആണ് അവ.

വിഷ്ണു മാഷ് ഗവേഷണത്തിലൂടെ അടുത്ത തലമുറയ്ക്ക് സമർപ്പിച്ച പുസ്തകങ്ങളും ഗ്രന്ഥങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യം ഏറ്റെടുക്കുവാൻ മുന്നിട്ടിറങ്ങിയ “മലയാളം” കൂട്ടായ്മയ്ക്കും, പ്രവർത്തകർക്കും നന്ദി. വേദിയിൽ കുടുംബത്തിന്റെ നന്ദിയും ആശംസയും പിന്തുണയും അറിയിക്കാൻ എനിക്ക് അവസരം ലഭിച്ചത് അനുഗ്രഹമായി കരുതുന്നു.