സമൂഹത്തില്‍ ഇന്നത്തെ കാലഘട്ടത്തില്‍ വളരെയധികം തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങുന്ന വനിതകള്‍ പലഘട്ടത്തിലും സുരക്ഷിതത്വം അനുഭവിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് ബോധവല്‍ക്കരണത്തിന്റേയും സ്വാശ്രയത്വത്തിന്റെയും പാതയിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. സഭാതലത്തിലും ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണ്. അന്തര്‍ജ്ജനങ്ങളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് കൈപിടിച്ച് ഉയർത്തിയ യോഗക്ഷേമസഭ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും ശക്തിയുക്തം പോരാടിയ പ്രസ്ഥാനം ആണ്. വനിതാദിനത്തിൽ യോഗക്ഷേമസഭ കുന്നരു ഉപസഭയിൽ കളികളും കാര്യങ്ങളുമായി ഒരു സെഷൻ.