Mental Health & Well-being of School Aged Children എന്ന വിഷയത്തിൽ NISHൽ വെച്ച് നടന്ന സെഷനിൽ പങ്കെടുക്കാൻ കഴിഞ്ഞു. കൗൺസിലിംഗ് മേഖലയിലുള്ളവർക്കായി NISHലെ സോഷ്യൽ വർക്ക് വിഭാഗം നടത്തുന്ന workshop series ന്റെ മൂന്നാമത്തെ സെഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. Dr. സുഷ ജനാർദ്ദനനും (Trainer & Counsellor Educator and Former HOD, Department of Counselling Psychology, Loyola College of Social Sciences Trivandrum) Ms. അരോളിൻ കെ ടോമും (Psychologist, Trainer & Counsellor Educator) ചേർന്ന് സെഷനുകൾ കൈകാര്യം ചെയ്തു.
കൗൺസിലർ എന്ന രീതിയിൽ നമ്മൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നതും കൈകാര്യം ചെയ്യുന്നതും കൗമാരക്കാരുടെ പ്രശനങ്ങളാണ്. അതിനു മുമ്പുള്ള പല പ്രശനങ്ങളേയും നാം പലപ്പോഴും നിസാരവത്കരിക്കുകയാണ് പതിവ്. എന്നാൽ അവയിൽ ഒട്ടുമിക്കതും നമ്മൾ കൈകാര്യം ചെയ്യേണ്ടതായുണ്ട്. അത്തരം പ്രശനങ്ങളും അവയെ നേരിടേണ്ട രീതികളും മാർഗ്ഗങ്ങളും ആണ് കഴിഞ്ഞ ദിവസം പഠന വിഷയമായത്.

Dr. സുഷ ജനാർദ്ദനൻ, Ms. അരോളിൻ കെ ടോം കോമ്പിനേഷൻ ഇഷ്ടപ്പെടുന്ന ഒട്ടനവധിപേരുണ്ട്. അവരിൽ ഒരാളാണ് ഞാനും. എന്ത് തിരക്കും മാറ്റിവെച്ച് കൂട്ടത്തിൽ കൂടാൻ തോന്നിപ്പിക്കുന്ന അവതരണ രീതി. ഇത്തവണയും പ്രതീക്ഷയ്ക്കപ്പുറം പോകാൻ അവർക്ക് കഴിഞ്ഞു.
അടുത്ത സെഷനായി കട്ട വെയ്റ്റിംഗ്…