Behavioral Technology for better Living

തൃശ്ശൂർ പൂരം ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി ജയൻ സാറിന്റെ നേതൃത്വത്തിൽ നടന്ന സെഷൻ “Behavioral Technology for better Living” വളരെ ശ്രദ്ധേയമായിരുന്നു.

ആദ്യ ദിനത്തിൽ Prof. Dr. Vedagiri Ganesh സാറിന്റെ ക്ലാസായിരുന്നു. ബിഹേവിയറൽ തെറപ്പി എങ്ങനെ മനുഷ്യ സ്വഭാവം മാറ്റിയെടുക്കുന്നതിന് വളരെ വിജയകരമായി ഉപയോഗിക്കാം എന്നതായിരുന്നു ആദ്യദിനത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയം. ബിഹേവിയറൽ തെറപ്പിയിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്ന രീതികൾ പാടേ ഉപേക്ഷിച്ചു കൊണ്ട്, ഭാരതീയമായിട്ടുള്ള വിശ്വാസങ്ങളും, ജീവിത രീതികളും, വേദങ്ങളും ഒക്കെ കണിക്കിലെടുത്ത് ലളിതമായ രീതികൾ പറഞ്ഞു തരുന്നതിൽ അദ്ദേഹം വിജയിച്ചു. ഒരു തുടക്കകാരന് പോലും ചെയ്തു തുടങ്ങാൻ കഴിയുന്നത്ര എളുപ്പത്തിൽ മാറ്റി എഴുതപ്പെട്ട രീതികൾ വളരെ പ്രാധാന്യം ഉള്ളതായി തോന്നി.

ഒട്ടുമിക്കവരും പറഞ്ഞു തരാൻ മടിക്കുന്ന പല അവസ്ഥകളേയും സാഹചര്യങ്ങളേയും നേരിടാൻ നമുക്ക് കഴിയും എന്ന ആത്മവിശ്വാസം നമ്മൾ ഓരോരുത്തരിലേക്കും പകർന്ന് തരുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.

രണ്ടാം ദിനത്തിൽ Dr. Purandaran സാറിന്റെ ക്ലാസ് ആയിരുന്നു. പാലക്കാട് കാരനായ അദ്ദേഹത്തിന്റെ ഹാസ്യത്തിൽ നിറഞ്ഞ സെഷൻ വളരെ പ്രയോജനകരമായി. “Logo Theraphy” എന്ന രീതി പിൻതുടരുന്ന ഭാരതത്തിലെ തന്നെ വളരെ ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. ഇതു വരെ തുടർന്നുവന്ന രീതികൾ പൂർണ്ണമായും തുടരാതെ വ്യത്യസ്ഥ പാതയിലൂടെ നടന്നു നീങ്ങാൻ കഴിയും എന്നും അതിന് കഴിയണമെന്നും ചിന്തിപ്പിച്ച സെഷനായിരുന്നു രണ്ടാം ദിവസം നടന്നത്. ഭാരതീയർക്ക് അത്ര പരിചിതമല്ലാത്ത ഈ രീതി കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപനങ്ങൾക്കും, പ്രവർത്തനങ്ങൾക്കും എല്ലാ വിധ ആശംസകളും നേരുന്നു.

ഒപ്പം വ്യത്യസ്ഥ ആശയങ്ങൾ നൽകിക്കൊണ്ട് നമ്മളെ ചിന്തിപ്പിക്കുകയും മുന്നേറാൻ സഹായിക്കുകയും ചെയ്യുന്ന ജയേട്ടനും നന്ദി..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s