കൊല്ലം ജില്ലയിലെ നെടിയവിള VGSSAHS സ്‌കൂളിൽ കുട്ടികൾക്കായി പേപ്പർ പേന നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അതിനോടൊപ്പം പ്ലാസ്റ്റിക് വസ്തുക്കൾ മൂലം പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്തു. കുട്ടികളായിരിക്കെ തന്നെ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന ഒട്ടനവധി കാര്യങ്ങൾ ഉണ്ട്. അത് സ്വയം ചർച്ചകളിലൂടി കണ്ടെത്താൻ കൂടി കുട്ടികൾക്ക് കഴിഞ്ഞു. അവ നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾ കൂടി അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കരുതുന്നു.
VGSSAHSS ലെ കുട്ടികളോടൊപ്പം കളികളും ചിന്തകളുമായി അല്പസമയം ചിലവഴിക്കാൻ അവസരം ഒരുക്കിത്തന്ന സ്‌കൂൾ മാനേജ്മെന്റിനും ഒപ്പം പ്രിയ സഹോദരൻ ജീവനും നന്ദി…