ഐ.ടി മേഖലയിൽ ജോലി സ്വപ്നം കാണുന്ന ഒരു കൂട്ടം വിദ്യാർത്ഥികളുമായി ഞങ്ങൾക്ക് കുറച്ച് നേരം സമയം ചിലവഴിക്കാൻ കഴിഞ്ഞു.
ജോലിക്കായുള്ള കൂട്ടയോട്ടത്തിൽ ഒന്നാമതെത്താൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. പലപ്പോഴും ഈ ഓട്ടത്തിൽ നമ്മെ ഒരു പടി മുന്നിൽ എത്തിക്കാൻ പാഠപുസ്തകത്തിൽ നിന്ന് കിട്ടുന്ന തിയററ്റിക്കൽ ആയ അറിവുകൾ മാത്രം മതിയായി എന്ന് വരില്ല.
ഏത് ദിശയിലേക്കായിരിക്കണം തന്റെ പോക്ക് എന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിന് തയ്യാറെടുക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു.
ഇത് ഇപ്പോൾ പറയുന്നത് അടുത്ത മാസം വരാനിരിക്കുന്ന ഒരു ഒന്നൊന്നര പരിപാടി മനസിൽ കണ്ട് തന്നെയാണ്. ഐ.ടി മേഖലയിൽ ജോലി ആഗ്രഹിക്കുന്ന മുതുമുഖ പ്രതിഭകൾ കഴിവിന്റെ മൂർച്ച കൂട്ടി തയ്യാറായിരുന്നോളൂ…