കൂന്തള്ളൂർ ഗവണ്മെന്റ് സ്‌കൂളിലെ പത്താം ക്ലാസ്സിലെ കുട്ടികളിലെ കുട്ടികളുമായി കുറച്ചുനേരം സംസാരിക്കുവാൻ അവസരം കിട്ടി. ഒട്ടനവധി സ്വപ്‌നങ്ങൾ ഉള്ള കുട്ടികൾ. എന്നാൽ അതിലേക്കുള്ള മാർഗ്ഗം എന്താണെന്ന് ഇതുവരെ ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഒരു സ്വപ്നവും ഇല്ലാത്ത, ക്ലാസ്സിലെ മറ്റൊരുകുട്ടിയെയും ഇഷ്ട്ടമല്ല എന്ന് പറഞ്ഞ, ഒരു നിമിഷം പോലും മുഖം തരാതെ ഇരിക്കുന്ന ഒരുവനേയും കൂട്ടത്തിൽ കണ്ടു. പഠനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഒട്ടനവധി കാരണങ്ങൾ കുട്ടികൾ അനുഭവപ്പെടുന്നതായി മനസിലായി. പതിയെ പതിയെ അധ്യാപകരുടെ സഹായത്തോടെ അവ തരണം ചെയ്യേണ്ടിയിരിക്കുന്നു അതിന് അവ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു…