നാരായണഗുരു കോളേജിലെ അവസാന വർഷ ബി.ടെക് കുട്ടികൾക്കായി ഇന്ന് കരിയർ ഗൈഡൻസ് ക്ലാസ്സ് കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു.
ഐടി മേഖലകളിൽ ഒരു തൊഴിൽ സ്വപ്നം കാണുന്ന വ്യക്തികൾക്കായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി ഹബ്ബായ ടെക്നോപാർക്കിൽ ഒട്ടനവധി അവസരങ്ങളാണ് കാത്തുനിൽക്കുന്നത്. ഇത്തരത്തിൽ ഒട്ടനവധി യുവാക്കളും യുവതികളും ഐ.ടി മേഖലയിൽ എത്തിച്ചേരുവാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും പലപ്പോഴും അവർ ഇൻറർവ്യൂകളിലും അതിനോട് അനുബന്ധിച്ച് നടക്കുന്ന പരീക്ഷകളിലും പാസാകാതെ പോകുകയാണ് ഉണ്ടാവുക. അതിന് പ്രധാനപ്പെട്ട ഒരു കാരണം ഇത്തരം ജോലികൾക്ക് ആവശ്യമായ സ്കിൽ അവരിൽ ഇല്ല എന്നതുതന്നെ ആണ്. ഇത്തരം സ്കില്ലുകളുടെ കുറവുമൂലം ഐ.ടി മേഖലയും വലിയ തരത്തിലുള്ള പ്രതിസന്ധി നേരിടുന്നുണ്ട്.
കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ പലതരത്തിലുള്ള കോഴ്സുകൾ പൂർത്തിയാക്കിയ കുട്ടികൾ ഇത്തരം കോഴ്സുകൾക്ക് പുറമേ ഏതെങ്കിലും ഒരു ടെക്നോളജി കൂടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതിനോടൊപ്പം തന്നെ ഇത്തരത്തിൽ ടെക്നോപാർക്ക് പോലെയുള്ള ഐടി ഹബ്ബുകളിൽ സ്ഥിതിചെയ്യുന്ന വിവിധ കമ്പനികൾ, അവിടങ്ങളിലെ പ്രവർത്തന രീതി എന്നിവ മനസ്സിലാക്കേണ്ടതും അതിനു സ്വയം തയ്യാറെടുക്കേണ്ടതും ആണ്. കോളേജുകളിൽ ഇതുമായി ബന്ധപ്പെട്ട് ഒന്നാം വർഷത്തിൽ തന്നെ ആരംഭിക്കുന്ന ട്രെയിനിങ്ങുകളും അനിവാര്യമാണ്…