വിമർശനങ്ങളെ നേരിടാം….???

നമ്മൾ ജീവിതത്തിൽ എപ്പോഴും ഏറ്റവും അധികം ഭയക്കുന്ന ഒന്നാണ് മറ്റുള്ളവരുടെ വിമർശനങ്ങൾ. ഒരാൾ ഒരു പ്രവൃത്തിയിലേർപ്പെടുമ്പോൾ അതിൻ്റെ റിസൾട്ടിനേക്കാൾ ഒരു പക്ഷേ മറ്റുള്ളവരുടെ വിമർശനങ്ങളെക്കുറിച്ചാണ് പലപ്പോഴും വ്യാകുലരാകുന്നത്. നമ്മുടെ കുടുംബത്തിൽ നിന്നോ, സുഹൃത്തുക്കൾക്കിടയിൽ നിന്നോ, സഹപ്രവർത്തകർക്കിടയിൽ നിന്നോ വിമർശനങ്ങളെ നാം എന്നും ഭയക്കുന്നു.പലപ്പോഴും ഭൂരിഭാഗം വിമർശനങ്ങളും നമ്മെ മാനസികമായി സമ്മർദ്ദത്തിലാക്കുന്നു അല്ലെങ്കിൽ അലോരസപ്പെടുത്തുന്നു എന്നതാണ് വാസ്‌തവം.

എന്നാൽ യഥാർത്ഥത്തിൽ മറ്റുള്ളവരുടെ വിമർശനങ്ങൾ പോസിറ്റീവ് മനോഭാവത്തോടെ കാണുകയും, അതിനെ സ്വയം വിലയിരുത്തലുകൾക്ക് വിധേയമാക്കിക്കൊണ്ട് എങ്ങനെ നമ്മുടെ പ്രവർത്തികളെയും കഴിവുകളെയും മെച്ചപ്പെടുത്താം എന്ന് പഠിക്കാൻ ശ്രമിച്ചാൽ ജീവിതത്തിൽ കൂടുതൽ ഉന്നതിയിൽ എത്താം.

എന്തുകൊണ്ട് വിമർശനങ്ങളെ വിലയിരുത്തണം?

എല്ലാ വിമർശനങ്ങളും നെഗറ്റീവ് ആണ്, അല്ലെങ്കിൽ ഫലദായകമായതല്ല എന്ന ധാരണ തെറ്റാണ്. മറ്റുള്ളവരുടെ വിമർശനങ്ങൾ പലപ്പോഴും നമുക്ക് നമ്മെക്കുറിച്ചുള്ള വ്യക്‌തമായ ബോധ്യം നല്‌കാൻ സഹായിക്കുന്നവയാണ്. നമ്മൾ സാധാരണയായി ഒരു പ്രവർത്തിയിലേർപ്പെടുമ്പോൾ അത് ശരിയാണെന്ന ഉത്തമ ബോധ്യം നമുക്ക് ഉണ്ടാകും. എന്നാൽ പലപ്പോഴും നമ്മുടെ ധാരണകൾ ശരിയാവണമെന്നില്ല. പുറത്തുനിന്നും നമ്മെ വീക്ഷിക്കുന്ന അല്ലെങ്കിൽ നിരീക്ഷിക്കുന്ന ഒരാൾക്ക് നമ്മളിലെ പോരായ്‌മകൾ പലപ്പോഴും കണ്ടെത്താൻ സാധിക്കും.നിങ്ങളുടെ പ്രവൃത്തികളെ വിമർശിക്കുന്നത് പോസിറ്റീവ് മനോഭാവത്തോട് കൂടി സമീപിക്കുകയും, നിങ്ങളുടെ വ്യക്തിത്വത്തെ അനാവശ്യമായി വിമർശിക്കുന്നത് നിസംശയം പുറന്തള്ളുകയും ചെയ്യുക. വിമർശനങ്ങളെ എങ്ങനെ സമൃദ്ധമായി നേരിടാമെന്ന് നമുക്ക് പരിശോധിക്കാം.

തുറന്നമനസ്സോടെ സമീപിക്കുക.

നിങ്ങൾ നേരിടുന്ന വിമർശനങ്ങളെ നല്ല രീതിയിൽ മനസ്സിലാക്കണമെങ്കിൽ അവയെ മുൻവിധിയില്ലാതെ സ്വീകരിക്കുക. വിമർശനങ്ങളെ എപ്പോഴും തുറന്ന മനസ്സോടെ കേൾക്കുക.മുൻവിധിയോട് കൂടിയ സമീപനം ഒരിക്കലും വിമർശനങ്ങളെ ഉപകാരപ്രദമാക്കി മാറ്റുവാൻ സഹായിക്കില്ല.

വ്യക്‌തിപരമായി കാണാതിരിക്കുക.

നിങ്ങൾ ഒരു പ്രവൃത്തിയിലേർപ്പെടുമ്പോൾ നേരിടുന്ന വിമർശനങ്ങളെ വ്യക്തിപരമായി കാണാതിരിക്കുക. നിങ്ങളുടെ പ്രവർത്തിയിൽ ഉണ്ടായ തെറ്റാണ് ചൂണ്ടിക്കാണിക്കപ്പെട്ടതെന്നും നിങ്ങളെന്ന വ്യക്‌തി തെറ്റാണ് എന്ന അർത്ഥം അതിനില്ലെന്നും മനസ്സിലാക്കുക.

മികച്ചതാകാനുള്ള അവസരമായി കാണുക

വിമർശനങ്ങളെ എപ്പോഴും സ്വയം മെച്ചപ്പെടാൻ ഉണ്ടെന്ന തിരിച്ചറിവുകളായി കാണുക. കൂടുതൽ പഠിക്കാനുണ്ടെന്ന ബോധ്യവും പരിശ്രമവും ഉണ്ടാകാൻ ഓരോ വിമർശനങ്ങളും നിങ്ങൾക്ക് സഹായകമായി മാറണം.

ആരും പെർഫെക്റ്റ് അല്ലെന്ന് മനസ്സിലാക്കുക.

ഈ ലോകത്ത്‌ എല്ലാ കാര്യങ്ങളിലും പെർഫെക്റ്റ് ആയവരായി ആരും ഇല്ലെന്ന സത്യം മനസ്സിലാക്കുക. ഒരു പ്രവർത്തിയിലേർപ്പെടുമ്പോൾ തെറ്റ് സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിനാൽ തന്നെ തെറ്റ് പറ്റുമോയെന്ന ചിന്തയോ, അതിനെത്തുടർന്ന് നേരിട്ടേക്കാവുന്ന വിമർശനങ്ങളെക്കുറിച്ചോ അമിതമായി ചിന്തിക്കാതിരിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s