യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ നേതൃത്വത്തിൽ ഗുരുവായൂർ അതിഥി മന്ദിരത്തിൽ വെച്ച് ക്യാമ്പും യോഗവും നടന്നു. യുവജനസഭ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഹരി നാരായണൻ, സതീഷ് എസ് പോറ്റി, രാകേഷ് പയ്യന്നൂർ, സുധീപ് മുണ്ടാരപ്പിള്ളി എന്നിവർ സംസാരിച്ചു. യുവജനസഭയ്ക്ക് വേണ്ടി ശ്രദ്ധേയ പ്രവർത്തനം കാഴ്ച്ചവെച്ച ഇവരെ ആദരിച്ചു.
പുതുതായി ചുമതലകൾ ഏറ്റെടുത്ത ജില്ല കർമ്മസമിതി അംഗങ്ങളെയും ആദരിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുന്നതിനായി റിപ്പോർട്ട് കണക്ക് എന്നിവ ചർച്ച ചെയ്ത് പാസാക്കി.
ഈ കഴിഞ്ഞ 10 മാസം ഞങ്ങൾക്ക് നൽകിയ പിന്തുണയും സഹകരണവും വളരെ വലുതാണ്. വരും വർഷങ്ങളിലും ഒന്നിച്ചു നിന്ന് ഒരുപാട് പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വേണ്ടി ചെയ്യുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ…