യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭ സംഘടിപ്പിച്ച മധുരം രാമായണം ഏകദിന ക്യാമ്പിൽ പങ്കെടുക്കുവാനും ഉച്ചയ്ക്ക് ശേഷം നടന്ന സെഷൻ കൈകാര്യം ചെയ്യാനും അവസരം ലഭിച്ചു. ജില്ലാ യുവജനസഭ പുതിയ സാരഥികൾ സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ പരിപാടിയായിരുന്നു മധുരം രാമായണം. ആദ്യ പ്രവർത്തനം തന്നെ വിജയകരമായി നടത്തുവാൻ സാധിച്ചതിലുള്ള സന്തോഷവും ആത്മവിശ്വാസവും അവരുടെ വാക്കുകളിൽ കാണാമായിരുന്നു.

ശ്രീജിത്ത് (പ്രസിഡന്റ്), കൈലാസ് (സെക്രട്ടറി), ഈശ്വർ (വൈസ് പ്രസിഡന്റ്), വിഘ്‌നേഷ് (ജോ. സെക്രട്ടറി), ഗായത്രി (ട്രഷറർ) എന്നിവർക്കും അവർക്ക് വേണ്ട പിന്തുണ നൽകിയ മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ. സഭാംഗങ്ങൾക്കും, സമൂഹത്തിനും വേണ്ടി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കട്ടെ…