യോഗക്ഷേമസഭ താമരശ്ശേരി ഉപസഭയുടെ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന ഏകദിന രാമായണ സദസ്സ് “ത്രയംബകം 2019” ഉത്‌ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുല്ലപ്പളളി കൃഷ്ണൻ നമ്പൂതിരി, യുവജനസഭ സംസ്ഥാന ജോ. സെക്രട്ടറി ശ്രീഹരി പെരുമന എന്നിവർ വേളയിൽ സജ്ജരായിരുന്നു.

ശേഷം “തത്ത്വമസി” എന്ന പേരിൽ 2 മണിക്കൂർ നീണ്ട ക്ലാസ്സിനു നേതൃത്വം നൽകുവാനും കഴിഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും തുറന്ന ചർച്ചകൾ പലരിൽ നിന്നും ഉണ്ടായി. 10, +2, ഡിഗ്രിയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്തു. വളരെ സന്തോഷം നൽകുന്ന പ്രതികരണമാണ് ക്യാമ്പിൽ ഉടനീളം സഭാംഗങ്ങളിൽ നിന്നും ഉണ്ടായത്. എനിക്കൊപ്പം ജോ. സെക്രട്ടറി ശ്രീഹരി പെരുമനയും ക്യാമ്പിൽ ഉടനീളം ഒപ്പമുണ്ടായി.