യോഗക്ഷേമസഭ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുവാനും വിദ്യാപുരസ്കാരം വിതരണം ചെയ്യുവാനും കഴിഞ്ഞു. ജില്ലാ പ്രസിഡന്റ് വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരിയുടെ കൈയ്യിൽ നിന്നും സ്നേഹോപഹാരങ്ങൾ ഏറ്റുവാങ്ങി. കൊല്ലം ജില്ലയിലെ ഏതാനും യുവജനസഭ അംഗങ്ങളെ കണ്ടു. ജില്ലയിൽ ശക്തമായ യുവജനസഭ രൂപീകരിക്കാൻ കഴിഞ്ഞു എന്ന് തന്നെ കരുതുന്നു. കൊല്ലം ജില്ലാ യുവജനസഭ അതിന്റെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കും തരത്തിൽ ശക്‌തമായി തിരിച്ചുവരും എന്നാണ് അവരിൽ നിന്നും കിട്ടിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു…