പ്രതീക്ഷയുടെ തുടക്കകാലം മുതൽ തന്നെ നമ്മോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും നൂറുകണക്കിന് കുട്ടികളെ വിദ്യാഭ്യാസപരമായി ഉയരങ്ങളിൽ എത്തിക്കുകയും ചെയ്ത ഭാരതീയ വിദ്യാഗ്രാമം സ്‌കൂൾ ഇന്ന് സന്ദർശിക്കുകയുണ്ടയി. കഴിഞ്ഞ വർഷം ഏകദേശം 6 കുട്ടികളെ പ്രതീക്ഷ ബി.വി.ജി യിൽനിന്ന് മാത്രം സ്പോൺസർ ചെയ്തിരുന്നു. ഇക്കൊല്ലം 13 കുട്ടികൾക്ക് വേണ്ട സഹായങ്ങൾ പ്രതീക്ഷ വഴി നടത്തും. പ്രതീക്ഷയുടെ പ്രസിഡന്റ് ശ്രീ കൃഷ്ണദാസ് പിഷാരം വൈസ് പ്രസിഡന്റ് ശ്രീമതി പ്രീതാമോഹൻ എന്നിവരോടൊപ്പം ആണ് ഞാൻ പോയത്…
കുട്ടികളുടെ പഠനത്തെപ്പറ്റിയും സ്‌കൂളിൽ ഇനി വേണ്ട സൗകര്യങ്ങളെപ്പറ്റിയും ശ്രീ കൃഷ്ണദാസ് അന്വേഷിച്ചു. സ്‌കൂളിന്റെ ആകെയുള്ള നിലവാരവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളും നടന്നു…