ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൃഷ്ടി ഇന്നൊവേറ്റീവിന്റെ സാമൂഹിക സാന്ത്വന പ്രവർത്തന വിഭാഗമായ പ്രതീക്ഷയുടെ “അക്ഷര” പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാണിക്കൽ ഗവൺമെന്റ് എൽ പി സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസം ടെക്‌നോപാർക്കിലെ കാർണിവൽ കെട്ടിടത്തിൽ പഠനോപകാരണങ്ങളുടെ ശേഖരണം ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തിരുന്നു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ചാണ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ബാഗ്, നോട്ടുപുസ്തകങ്ങൾ, പെൻസിൽ, പേന, സ്കെയിൽ, റബ്ബർ തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. യോഗത്തിൽ സ്‌കൂൾ എച്ച്.എം ഗിരിജാകുമാരി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് രൂപേഷ്, സ്‌കൂൾ അധ്യാപകനും പ്രവർത്തനങ്ങളുടെ സ്‌കൂൾ കോ-ഓർഡിനേറ്ററുമായ ഹാഷിം, മറ്റു അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ പ്രതീക്ഷയുടെ പ്രതിനിധിയായി ഞാനും പങ്കെടുത്തു. ആവാസ് ഓൺലൈൻ ആയിരുന്നു പ്രവർത്തനത്തിന്റെ ഓൺലൈൻ പബ്ലിസിറ്റി പാർട്ണർ.
Good
LikeLike
(y) Pratheeksha Good Activity
LikeLike