പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ശേഖരിച്ച തൈകൾ ഓഫീസിൽ ഇന്ന് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിൽ പലയിടങ്ങളിലും വിതരണം ചെയ്യുന്നത് പോലെ പ്രഹസനമാകരുത് എന്ന് മുമ്പേ ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ തൈകൾ നടുകയും പരിചരിക്കുകയും ചെയ്യും എന്ന് ഉറപ്പുള്ളവർക്ക് മാത്രം വിതരണം ചെയ്യാം എന്നാണ് തീരുമാനിച്ചതും. അതിനാൽ തന്നെ വളരെ ചുരുങ്ങിയ എണ്ണം തൈകൾ മാത്രമാണ് കൊണ്ടുപോയതും. എന്നാൽ എന്നെ വളരെ അതിശയിപ്പിച്ച പ്രതികരണം ആണ് ഉണ്ടായത്.
അവരവരുടെ പുരയിടത്തിന്റെ വലുപ്പം, പ്രത്യേകതകൾ എന്നിവയ്ക്കനുസരിച്ച് വളരുന്ന തൈകൾ ചോദിച്ചു ഓരോരുത്തരും വാങ്ങിയപ്പോൾ തൈകൾ തികയാതെയായി. അടുത്ത ദിവസം ബാക്കി തൈകൾ എത്തിച്ചു നൽകും. പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഇത്രത്തോളം അവബോധരായ സമൂഹം ഉണ്ടായിട്ടും എന്തുകൊണ്ടാണ് പല പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങളും ഒരു മുടക്കവും കൂടാതെ നടക്കുന്നത്…
❤ ❤ ❤
LikeLike