തുമ്പപ്പൂക്കളുടെ നന്മയും ഗ്രാമത്തിൻ വിശുദ്ധിയും ഒക്കെ കുട്ടികളിൽ വളർത്തിയെടുക്കാൻ യോഗക്ഷേമസഭ ആറ്റിങ്ങൽ യുവജനസഭ നടത്തുന്ന അവധിക്കാല ബാലജനസഭ ക്യാമ്പാണ് തുമ്പപ്പൂവ്. 2016 മുതൽ ആരംഭിച്ച ഈ ക്യാമ്പിന്റെ നാല് പതിപ്പിലും ഒന്നിച്ച് ഞാൻ ഉണ്ടായിരുന്നു. ഓരോ തവണയും ക്യാമ്പ് കഴിഞ്ഞ് കുട്ടികൾ തരുന്ന പ്രതികരണങ്ങൾ വീണ്ടും വീണ്ടും അവരുടെ ഏട്ടനായി കൂടെ നിൽക്കാൻ പ്രോത്സാഹനം ആകുന്നു. ഏതൊരു പ്രതിസന്ധിയിലും നിങ്ങൾ ഒറ്റയ്ക്കല്ല എന്നും കൂടെ ഒരു കൂട്ടം ഉണ്ടെന്നും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കട്ടെ…

ജീവിതത്തിൽ എപ്പോഴെകിലും പ്രശ്നങ്ങൾ ഒറ്റയ്ക്ക് നേരിടാൻ പറ്റുന്നില്ലെന്ന് തോന്നിയാൽ… വീഴ്ച്ചയിൽ ഒരു കൈ സഹായം വേണമെന്ന് തോന്നിയാൽ ഓടി പോന്നേക്ക്. ഒരുപാട് ഏട്ടന്മാരും ചേച്ചിമാരും കൂടെയുണ്ട്…