3 ദിവസത്തെ എൻ.എൽ.പി പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. ഒരു ഐ.ടി കമ്പനിയുടെ എച്ച്.ആർ എന്ന രീതിയിലും ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന വ്യക്തി എന്ന രീതിയിലും ഒരുപാട് പ്രയോജനങ്ങൾ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ ഈ മൂന്ന് ദിവസങ്ങൾ കൊണ്ട് എന്നിൽ ഉണ്ടായി എന്ന് പ്രത്യേകം പറയേണ്ടതാണ്. സെഷൻസ് കൈകാര്യം ചെയ്ത സിസ്റ്ററിന്റെ (Dr. Sr. Dalmatia Panikulam) ജീവിതാനുഭവങ്ങളും സരസവും സിംപിളും ആയ അവതരണ ശൈലിയും ഒക്കെ ഒരുപാട് പാഠങ്ങൾ നൽകി. സാധാരണയായി കേട്ടിട്ടുള്ള എൻ.എൽ.പി ക്ലാസ്സുകൾ പോലെ ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് ലഭിച്ചത് ഊർജ്ജത്തിനും ആത്മവിശ്വാസത്തിനും ഒപ്പം സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാനും സമൂഹത്തിനായി നന്മ ചെയ്യാനും ഉള്ള പരിശീലനവും പിന്തുണയും ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇതിനൊപ്പം എടുത്ത് പറയേണ്ടുന്ന ഒന്ന് സമ്പന്നവും സമ്പുഷ്ടവും ആയ ഗ്രൂപ്പ്. എൻ.എൽ.പി പ്രോഗ്രാമിൽ പങ്കെടുത്ത 12 പേരിൽ ഞാൻ ആണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അനുഭവം കൊണ്ടും അറിവ് കൊണ്ടും സമ്പന്നരായ മറ്റുള്ളവരുടെ സാന്നിധ്യവും സംഭാഷണവും വളരെ അധികം ഗുണങ്ങൾ തന്നിട്ടുണ്ട്. ജയൻ സാറിനും, സിസ്റ്ററിനും മറ്റു ഗ്രൂപ്പ് അംഗങ്ങൾക്കും നന്ദി…