ജൂണിൽ സ്‌കൂൾ തുറക്കാൻ പോവുകയാണ്. ഒരു അധ്യായന വർഷം കൂടി വരവായി. പുത്തൻ വസ്ത്രങ്ങളും, പുത്തൻ മണമുള്ള പുസ്തകങ്ങളും, ബാഗുകളും, കുടയും ഒക്കെയായി സ്‌കൂളിലേക്ക് പോയിരുന്ന കുട്ടിക്കാലം ഓർക്കുന്നു. എന്നാൽ ഇതൊന്നും ഇല്ലാതെ സ്‌കൂളിലേക്ക് പോകുന്ന ഒരുപാട് സഹോദരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകികൊണ്ടാകട്ടെ ഈ അധ്യായന വര്ഷത്തിന്റെ തുടക്കം…