NISH ലെ കുട്ടികൾക്കായി കാന്താരി എന്ന സ്ഥാപനത്തിൽ വെച്ച് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഞാൻ കൈകാര്യം ചെയ്ത സെഷനെ കുറിച്ചുള്ള രക്ഷിതാക്കളുടെ പ്രതികരണങ്ങൾ ആത്മവിശ്വാസവും ഊർജ്ജവും പകർന്നു നൽകി. ക്യാമ്പിന്റെ 5 ദിവസവും കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും ഔദ്യോഗികമായ തിരക്കുകൾ മൂലം അതിന് സാധിച്ചില്ല. എങ്കിലും ക്യാമ്പിന്റെ വിവരങ്ങൾ അതാത് ദിവസങ്ങളിൽ ഞാൻ അന്വേഷിച്ചിരുന്നു.

NISH ലെ ഫൈൻ ആർട്സ് വിദ്യാർത്ഥിയായ ബാലു ബി എസ് വരച്ച പെയിന്റിംഗ് സ്നേഹോപഹാരമായി കെ ജി സതീഷ്കുമാർ സാറിൽ നിന്ന് ഏറ്റുവാങ്ങി. NISH ലെ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് അദ്ദേഹം. NISH പുറത്തിറക്കിയ “വർണ്ണപ്പൊട്ടുകൾ” എന്ന മാഗസീനിന്റെ ഒരു പതിപ്പും ലഭിച്ചു.
വരും വർഷങ്ങളിലും ക്യാമ്പിന്റെ ഭാഗമാകാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു…