ചെട്ടികുളങ്ങര കെ.ഗോപിനാഥന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബട്രസ്റ്റും ഫോക്‌ലാന്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ‘ഗോപിനാഥന്‍ സ്മാരക പുരസ്‌കാരം‘ മുത്തശ്ശനുവേണ്ടി (ഡോ.വിഷ്ണു നമ്പൂതിരി) ഏറ്റുവാങ്ങി.
ഡോ.വി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്രകലാഅക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍ പുരസ്‌കാരം കൈമാറി. പ്രസ്തുത ചടങ്ങിൽ ശ്രീ കെ.കെ.മാരാര്‍ അനുസ്മരണഭാഷണം നടത്തി. ചടങ്ങിൽ ശ്രീ പയ്യന്നൂർ കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഡോ.കുമാരന്‍ വയലേരി, ശ്രീ എം.പ്രദീപ്കുമാര്‍ (ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി), ശ്രീ എം.വി.ഗോവിന്ദന്‍ (പ്രസിഡന്റ് രാമന്തളി ഗ്രാമപഞ്ചായത്ത്), മംഗലം വാസുദേവന്‍ നമ്പൂതിരി (കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യോഗക്ഷേമസഭ), ശ്രീ പി.എന്‍.ദാമോദരന്‍ നമ്പൂതിരി (സ്റ്റേറ്റ് കൗൺസിൽ അംഗം,യോഗക്ഷേമസഭ), ശ്രീ ടി.സി.ശംഭു നമ്പൂതിരി (ഉത്തര മേഖലാ പ്രസിഡന്റ്, യോഗക്ഷേമസഭ), പി. രവികുമാർ തുടങ്ങിയവരും മറ്റു പ്രമുഖ വ്യക്തികളും ഓര്‍മ്മ പങ്കുവെച്ചു. ചടങ്ങിൽ ശ്രീ സുനിൽ കുന്നരു (മലയാളം വായനശാല, കുന്നരു) സ്വാഗതവും, ഞാൻ കൃതജ്ഞതയും രേഖപ്പെടുത്തി.