സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ്

പുതിയ കമ്മിറ്റി ഡിസംബറിൽ ചാർജ്ജ് ഏറ്റെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ജില്ലകൾ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ്. ആലപ്പുഴ ജില്ലാ യുവജനസഭയുടെ പൂർണ്ണ പിന്തുണയും സഹകരണവും കൊണ്ട് മാത്രമാണ് ഇത്തരത്തിൽ വളരെ പെട്ടന്ന് ആ ആവശ്യം നിറവേറ്റാൻ സാധിച്ചത്. ഭക്ഷണം, താമസം എന്നിവയ്ക്ക് പുറമെ യാത്രാ സൗകര്യം ഒരുക്കുന്നതിലും പറഞ്ഞറിയിക്കാൻ കഴിയാത്തവിധം മനോഹരമാക്കി ആലപ്പുഴ ജില്ലാ യുവജനസഭ ഒരുക്കി. ആലപ്പുഴ ജില്ലാ സഭയ്ക്ക് ഒരായിരം നന്ദി. ആലപ്പുഴ ജില്ലയ്ക്ക് പുറമെ എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളും ക്രിക്കറ്റ് ടൂർണമെന്റ് അവരുടെ ജില്ലയിൽ വെച്ച് നടത്താൻ സാധിക്കുമോ എന്ന് ഈ വേളയിൽ സജ്ജീവമായി അന്വേഷിക്കുന്നുണ്ടായിരുന്നു. ഈ ജില്ലകൾക്കും സംസ്ഥാന യുവജനസഭയുടെ നന്ദി. ചെറിയ ചെറിയ പോരായ്മകൾ ഉണ്ടായ സാഹചര്യങ്ങളിൽ മുന്നോട്ടുവന്ന് ആ വിടവ് നികത്തി ടൂർണമെന്റ് വിജയമാക്കി തീർത്ത ഒട്ടേറെ യുവജനങ്ങൾ ഉണ്ട്. അവർക്കും സംസ്ഥാന യുവജനസഭയുടെ നന്ദി. വിജയികളായ തിരുവനന്തപുരം പത്മനാഭാസിനും റണ്ണേഴ്‌സ് ആപ്പായ മലപ്പുറം പ്രയാൺ ടീമിനും അഭിനന്ദനങ്ങൾ.

പാലക്കാട് ഉൾപ്പെടെ ഒട്ടനവധി ജില്ലകൾ മികച്ച രീതിയിൽ കളിക്കുകയുണ്ടായി. ക്വാർട്ടർ മത്സരങ്ങളിൽ എത്തിയ ജില്ലകൾ എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ. വയനാട്, ഇടുക്കി ജില്ലകൾ അവസാന നിമിഷങ്ങളിൽ പിന്മാറിയത് വളരെ വിഷമം ഉണ്ടാക്കിയെങ്കിലും പകരം 2 ടീമുകളെ ഇറക്കി ഏകദേശം 23 പേരോളം പേരെ കളിക്കാൻ അവസരം ഉണ്ടാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എല്ലാ ജില്ലകളും പങ്കെടുത്തില്ല എങ്കിൽ കൂടെ കുറച്ച് സുന്ദര നിമിഷങ്ങൾ നൽകാൻ ആദ്യ ദിനത്തിലെ ക്യാമ്പ് ഫയറിനും സാധിച്ചു. വരും നാളുകളിൽ മേഖല ക്രിക്കറ്റ് ടൂർണമെന്റുകൾ കൂടി ജില്ലകളുടെ പൂർണ്ണ പിന്തുണയോടെ സജ്ജീവമായി നടത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

tvm

ക്രിക്കറ്റ് ടൂർണമെന്റ് നടത്തുവാനും അതിൽ ഇത്രത്തോളം ജില്ലകളെ പങ്കെടുപ്പിക്കുന്നതിനും വളരെയേറെ പ്രയത്നിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ശന്തനുവിന്റെ പ്രയത്നങ്ങളെ എടുത്ത് പറയേണ്ടുന്ന ഒന്ന് തന്നെയാണ്.

mlpm

ക്രിക്കറ്റിന് പുറമെ സംഘടനാ പ്രവർത്തനങ്ങളിലും നമ്മുടെ ശ്രദ്ധയും, സൗഹൃദവും വളരണം എന്നാഗ്രഹിക്കുന്നു. കൂടുതൽ യുവജനങ്ങളിലേക്കും യുവശക്തി അംഗങ്ങളിലേക്കും നമ്മുടെ പ്രവർത്തനം എത്തിക്കാനും കൂടുതൽ പേരെ ഈ സൗഹൃദവലയത്തിലേക്ക് കൊണ്ട് വരാനും നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s