തൃശ്ശൂർ ജില്ലയിലെ നമ്പൂതിരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നാലാമത് നമ്പൂതിരി ഫുട്ബോൾ ലീഗ് “NFL 2019” വളരെ ഭാഗിയായി പര്യവസാനിച്ചു. NFL 2019 ഉത്‌ഘാടനം ചെയ്യാൻ അവസരം ലഭിച്ചു. ഇത് നാലാം തവണയാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. ഓരോ വർഷവും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും പങ്കെടുക്കുന്നവരുടെ എണ്ണവും വർദ്ധിച്ച് വരികയാണ്. കൂടുതൽ പേർക്ക് അവരുടെ കായിക ശേഷി തെളിയിക്കാനും മറ്റുള്ളവരുമായി മാറ്റുരയ്ക്കാനും അവസരം ലഭിക്കുന്നു. വരും വർഷങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നും ടീമുകളെ ഉൾക്കൊള്ളിച്ച് സംസ്ഥാന തലത്തിൽ ഒരു ഫുട്ബോൾ മാമാംഗമായി ഇതിനെ മാറ്റിയെടുക്കാൻ യുവജനസഭയുടെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഉത്‌ഘാടന വേളയിൽ അറിയിച്ചു.
തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ “പത്മനാഭാസ് എഫ് സി” ജേതാക്കളായപ്പോൾ, എറണാകുളം അന്യോന്യം റണ്ണേഴ്‌സപ്പായി. ടൂർണമെന്റിൽ പങ്കെടുത്ത 11 ടീമുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. വിജയികളായ തിരുവനന്തപുരം പത്മനഭസ്സിനും, ഫൈനലിസ്റ്റായ അന്യോന്യത്തിനും അഭിനന്ദനങ്ങൾ. ടൂർണമെന്റിൽ പങ്കെടുത്ത് ഉജ്ജ്വല പ്രകടനം നേടിയ മറ്റു ടീമുകൾക്കും വ്യക്തിഗത പുരസ്കാരങ്ങൾ നേടിയ കളിക്കാർക്കും ആശംസകൾ നേരുന്നു. ടൂർണമെന്റിൽ പത്മനാഭാസ് ടീം പങ്കെടുക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും പിന്തുണയും ചെയ്തു കൊടുത്ത തിരുവനന്തപുരം ജില്ലാ യുവജനസഭ സെക്രട്ടറി ഉമേഷ് ഏട്ടന്റെ പ്രയത്നങ്ങൾക്ക് ആയിരം പൂച്ചെണ്ടുകൾ.