വയനാട് യുവജനസഭ ക്യാമ്പ്

യോഗക്ഷേമസഭ വയനാട് ജില്ലാസഭയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമത്തിന്റെ ഭാഗമായി വയനാട് യുവജനസഭ നടത്തിയ യുവജനസഭ സഹവാസ ക്യാമ്പിൽ പങ്കെടുത്തു. സംസ്ഥാന യുവജനസഭ പ്രതിനിധികളായി എനിക്കൊപ്പം വൈസ് പ്രസിഡന്റ് ശന്തനു, ജോ.സെക്രട്ടറി ശ്രീഹരി പെരുമന, ഉത്തര മേഖല യുവജനസഭ കോ-ഓർഡിനേറ്ററും വയനാട് നിന്നുള്ള യുവജനസഭ സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായ പ്രസാദേട്ടൻ എന്നിവരും പങ്കെടുത്തു. ഫെബ്രുവരി 2 ന് വൈകുന്നേരം 4 മണിയോടെ ആരംഭിച്ച ക്യാമ്പ് ഉത്തര മേഖല സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. ആദ്ദേഹം തന്നെയാണ് ക്യാമ്പ് ഉത്‌ഘാടനം ചെയ്തതും. ക്യാമ്പിന്റെ ഉത്‌ഘാടന സമ്മേളനത്തിൽ വെച്ച് യോഗക്ഷേമം സ്റ്റേറ്റ് ക്രിക്കറ്റ് ലീഗിന്റെ ലോഗോ, ഫിക്‌സചർ, പൂൾ വിവരങ്ങൾ എന്നിവ അദ്ദേഹം പ്രകാശനം ചെയ്തു.

05

ക്യാമ്പിന്റെ ആദ്യദിനം കളികൾ, ചർച്ചകൾ, ക്യാമ്പ് ഫയർ, ക്ഷേത്ര ദർശനം എന്നിവയും രണ്ടാം ദിനം ട്രക്കിങ്, അവലോകനം എന്നിവയും നടന്നു. ക്യാമ്പിന്റെ ഭാഗമായി യുവജനസഭ യുവശക്തി അംഗങ്ങളുമായി നേരിട്ട് സംസാരിക്കുവാനും ചർച്ചകൾ നടത്തുവാനും കഴിഞ്ഞു. വയനാട് യുവജനസഭയുടെ നേതൃത്വത്തിൽ വയനാട് ജില്ലയ്ക്ക് ഒരു ആസ്ഥാന മന്ദിരം ഉൾപ്പെടെ പല പ്രവർത്തനങ്ങളും ചർച്ചയിലൂടെ തയ്യാറാക്കി മാതൃസഭയുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ഉടനെ കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു ക്യാമ്പ് കൂടെ നടത്തണം എന്ന അഭിപ്രായം ക്യാമ്പിൽ പങ്കെടുത്ത യുവജനങ്ങൾ പങ്കുവെച്ചത് ക്യാമ്പിന്റെ വിജയം തന്നെയാണ്. ക്യാമ്പിന്റെ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച എല്ലാ യുവജനങ്ങൾക്കും അഭിനന്ദനങ്ങൾ. ഒപ്പം അവർക്ക് പിന്തുണ നൽകിയ മാതൃസഭ വനിതാസഭ അംഗങ്ങൾക്ക് നന്ദി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s