പത്തനംതിട്ട ജില്ലാ യുവജനസഭയുടെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന കായിക മേള “DHRUVAM 2019” വളരെ ഭംഗിയായി അവസാനിച്ചു. സംസ്ഥാന യുവജനസഭയുടെ പ്രതിനിധികളായി പ്രസിഡന്റ് ഹരിശങ്കർ, ദക്ഷിണ മേഖലാ കോ-ഓർഡിനേറ്റർ മാഠം ശങ്കർ എന്നിവർക്കൊപ്പം എനിക്കും പങ്കെടുക്കാൻ കഴിഞ്ഞു. വളരെ ചിട്ടയോടെ നടന്ന കായികമേളയിൽ സഭാംഗങ്ങൾക്ക് കായികപരമായ മികവുകൾ തെളിയിക്കാൻ അവസരം ഉണ്ടാക്കിയ ജില്ലാ യുവജന സഭയ്ക്ക് അഭിനന്ദനങ്ങൾ.
കായിക മേളയ്ക്ക് പിന്നിൽ പൂർണ്ണ പിന്തുണയോടെ നിന്ന തിരുവല്ല ഉപസഭയ്ക്കും തിരുവല്ല യുവജനസഭയ്ക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം കോഴഞ്ചേരി,മല്ലപ്പള്ളി,പന്തളം,പത്തനംതിട്ട തുടങ്ങിയ ഉപസഭകളുടെ പ്രകടനങ്ങളും പ്രശംസനീയമാണ്. വൈകുന്നേരം നടന്ന സമാപനസമ്മേളനം യോഗക്ഷേമ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ.അഴിയിടം വിജയന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിക്കുകയും ചെയ്തു. യോഗത്തില്‍ ജില്ലാ യുവജനസഭാ പ്രസിഡന്റ് ശ്രീജിത്ത്.കെ.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന യുവജനസഭാ പ്രസിഡന്റ് ഹരിശങ്കര്‍, സെക്രട്ടറി പ്രസാദ് വട്ടപ്പറമ്പ്,ജില്ലാ സെക്രട്ടറി ശ്രീ. മനോഹര്‍ പോറ്റി,ദക്ഷിണ മേഖല കോ-ഓര്‍ഡിനേറ്റര്‍ ശ്രീ ശങ്കര്‍,യുവജനസഭാ ജില്ലാ സെക്രട്ടറി രേവതി സുബ്രഹ്മണ്യന്‍,ട്രഷറാര്‍ അശ്വിന്‍ കുമാര്‍, തിരുവല്ല ഉപസഭാ പ്രസിഡന്റ് ശ്രീ. കൃഷ്ണന്‍ നമ്പൂതിരി, തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
കായിക മേളയിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാ സഭാംഗങ്ങൾക്കും ഓവറോൾ ചാമ്പ്യന്മാർ ആയ തിരുവല്ല ഉപസഭയ്ക്കും അഭിനന്ദനങ്ങൾ.