ശ്രീ പാർവ്വതി സേവാനിലയത്തിലെ കുട്ടികളോടൊപ്പം തൃശ്ശൂർ ജില്ലാ യുവജനസഭയുടെ യുവജനവാരാഘോഷത്തിൻറെ ഭാഗമായി ഒരു ദിനം ചിലവഴിക്കാൻ സാധിച്ചു. യുവജനസഭ സംസ്ഥാന ജോ. സെക്രട്ടറി ശ്രീഹരി പെരുമാനയും കൂടെ കൂടി. തൃശ്ശൂർ ജില്ലയിലെ യുവജനസഭ സാരഥികളായ സതീഷ് ഏട്ടനും കണ്ണനും ഒപ്പം ആണ് ഞങ്ങൾ സേവാനിലയത്തിൽ എത്തിച്ചേർന്നത്. ജില്ലയിലെ കുറച്ച് യുവജനസഭ പ്രവർത്തകരും ഒപ്പം ഉണ്ടായി. പരിമിതികൾ മറികടന്നുകൊണ്ട് മുന്നേറാൻ അവിടുത്തെ കുട്ടികൾക്ക് താങ്ങും തണലുമായ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ കീഴിലുള്ള ശ്രീ പാർവ്വതി ജനസേവാസമിതിക്ക് അവരുടെ പ്രവർത്തനം കൂടുതൽ അശരണരിലേക്ക് എത്തിക്കുവാനും കൂടുതൽ പേർക്ക് തണലും താങ്ങുമായി മാറാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.