നൂറുകണക്കിന് ടെക്കികളെ ബാധിച്ച സ്റ്റൊമക് ഫ്ലൂവോ ഭക്ഷ്യവിഷബാധയോ എന്ന് ഇനിയും സ്ഥിതീകരിച്ചിട്ടില്ലാത്ത സംഭവത്തിൽ കോർപ്പറേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ടെക്‌നൊപ്പാർക്കിലും പരിസരപ്രദേശങ്ങളിലും ഉള്ള ഭക്ഷണശാലകൾ ഹോസ്റ്റലുകൾ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകർന്നു എന്ന് സംശയിക്കപ്പെടുന്ന രോഗം ബാധിച്ചു വിവിധ കമ്പനികളിലുള്ള നൂറുകണക്കിന് ടെക്കികളാണ് ഛർദ്ദിലും വയറിളക്കവും പിടിപെട്ടു ചികിത്സ തേടിയത്.
ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിയിലെ സഹപ്രവർത്തകർക്ക് ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ കൈമാറി. ഇതിന് മുൻകൈ എടുത്ത നിസാം ഇക്കയ്ക്ക് ആശംസകൾ…