പ്രതിഷേധം

സ്വാമി ശരണം…

ശബരിമലയിൽ കഴിഞ്ഞ ദിവസം നടന്ന ആചാരലംഘനത്തിലും കഴിഞ്ഞ രണ്ട് ദിവസമായി വിശ്വാസികൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ നേതൃത്വത്തിൽ പഴവങ്ങാടി ഗണപതി ക്ഷേത്രം മുതൽ കോട്ട വരെ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഞാൻ പന്തങ്ങൾക്ക് ജ്വാല തെളിയിച്ചു. കോട്ടയ്ക്ക് മുന്നിൽ പത്മനാഭസ്വാമിയെ സാക്ഷിയാക്കി നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ യുവജനസഭ സെക്രട്ടറി ശ്രീ ഉമേഷ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. തന്ത്രിമണ്ഡലം സംസ്ഥാന സാരഥിയായ ശ്രീ ഗണപതി പോറ്റി സമ്മേളനം ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ശന്തനു നാരായണൻ, ജില്ലാ വനിതാസഭ പ്രസിഡന്റ് ശ്രീമതി സരസ്വതി അന്തർജ്ജനം, ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻ നമ്പൂതിരി, ഉപസഭ ഭാരവാഹികളായ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, മല്ലികാ നമ്പൂതിരി,ശ്രീ വിഷ്ണു നമ്പൂതിരി, ജില്ലാ യുവജനസഭ ജോ. സെക്രട്ടറി ശ്രീ വിഷ്ണു നാരായണൻ, ജില്ലാ യുവജനസഭ ട്രഷറർ ശ്യാമിനി വിഷ്ണു എന്നിവർ പ്രതിഷേധം അറിയിച്ച് സംസാരിച്ചു.

ക്ഷേത്രങ്ങളുടെ ആചാരങ്ങളിലും നിത്യനിദാനങ്ങളിലും സർക്കാരിന്റെ കടന്നുകയറ്റം പൊറുക്കാൻ കഴിയുന്നതല്ലെന്നും തന്ത്രിയുടെ തീരുമാനങ്ങൾക്ക് സംസ്ഥാന യുവജനസഭയുടെ പൂർണ്ണ പിന്തുണ നൽകുന്നതായി ഞാൻ അറിയിച്ചു. പിറവം പള്ളി വിഷയവും, നഴ്‌സുമാരുടെ ശമ്പള വിഷയത്തിലും കോടതിവിധിക്ക് പുല്ലുവില കൽപ്പിക്കാത്ത മുഖ്യമന്ത്രിക്ക് തന്ത്രി കോടതി വിധി നടപ്പിലാക്കാൻ കൂടെ നിൽക്കണം എന്ന് പറയാൻ അർഹതയില്ല എന്നും മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതാണ് ഉചിതമെന്നും ജില്ലാ യുവജനസഭ ജോ. സെക്രട്ടറി ശ്രീ വിഷ്ണു നാരായണൻ പറഞ്ഞു.

ശബരിമല ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ ഹിന്ദു സമൂഹം ഒന്നായി നിൽക്കണം എന്ന് സംസ്ഥാന യുവജനസഭ വൈസ് പ്രസിഡന്റ് ശ്രീ ശന്തനു അഭിപ്രായപ്പെട്ടു. ശേഷം ജില്ലാ യുവജനസഭ സെക്രട്ടറി ശ്രീ ഉമേഷ് കൃഷ്ണ ചിരാതുകൾ തെളിയിച്ച് അംഗങ്ങളിലേക്ക് പകർന്നു. ശ്രീപത്മനാഭന്റെ മുന്നിൽ ധർമ്മ സംരക്ഷണത്തിനായി എള്ള് തിരികൾ കത്തിച്ച് ഉറക്കെ ശരണം വിളിച്ച് യോഗക്ഷേമസഭ യുവജനസഭ ശബരിമല… വിഷയത്തിൽ പ്രതിഷേധം കടിപ്പിക്കുകയാണ് എന്ന സൂചനയാണ് നൽകിയത്.

തലസ്ഥാന നഗരിയിൽ സഭയുടെ പ്രതിഷേധം ശക്തമായി അറിയിക്കാൻ മുൻകൈ എടുത്ത തിരുവനന്തപുരം ജില്ലാ യുവജനസഭയ്ക്കും അതിന് നേതൃത്വം നൽകിയ ജില്ലാ യുവജനസഭ സെക്രട്ടറി ശ്രീ ഉമേഷ്, ജില്ലാ യുവജനസഭ ജോ. സെക്രട്ടറി വിഷ്ണു നാരായണൻ, ജില്ലാ യുവജനസഭ ട്രഷറർ ശ്യാമിനി എന്നിവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയ ജില്ലാ യുവജനസഭ പ്രസിഡന്റ് ശ്രീ ശ്രീജിത്ത്, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന യുവജനസഭ നിർവ്വാഹകസമിതി അംഗം ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി, യുവജനസഭ അംഗങ്ങളായ അശ്വിൻ, വിഷ്ണു നമ്പൂതിരി എന്നിവർക്കും അഭിനന്ദനങ്ങൾ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s