യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ യുവജനസഭയും ഇരിഞ്ഞാലക്കുട ഉപസഭയും സംയുക്തമായി ചെയ്ത ഏകദിന ക്യാമ്പ് “കൂടെ കൂടാം” വളരെ ഭംഗിയായി അവസാനിച്ചു. ഏകദേശം 130 ൽ പരം സഭാംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ രണ്ട് സെഷനുകൾ കൈകാര്യം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ജയൻ നമ്പൂതിരി, ജ്യോതി വി. ബി എന്നിവരും സെഷനുകൾ കൈകാര്യം ചെയ്തു. “ആഹാരം, ആരോഗ്യം, മനസ്സ്, കുടുംബം” എന്ന വിഷയം ശ്രീ ജയൻ നമ്പൂതിരി കൈകാര്യം ചെയ്തപ്പോൾ “മക്കൾക്കായ് ഇത്തിരി നേരം” എന്ന വിഷയമാണ് ജ്യോതി വി. ബി കൈകാര്യം ചെയ്തത്. സംസ്ഥാന യുവജനസഭ ജോ. സെക്രട്ടറി ശ്രീഹരി പെരുമന, സംസ്ഥാന യുവജനസഭ ട്രഷറർ പ്രശാന്ത് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ച തൃശൂർ ജില്ലാ യുവജനസഭയ്ക്കും ഇരിഞ്ഞാലക്കുട യുവജനസഭയ്ക്കും സംസ്ഥാന യുവജനസഭയുടെ അഭിനന്ദനങ്ങൾ…