യോഗക്ഷേമസഭ ആറ്റിങ്ങൽ യുവജനസഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഫിലിം ക്ലബ്ബായ “സിനിമാ കൊട്ടക” യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലജനസഭ യുവജനസഭ അംഗങ്ങളെ ശ്രീ മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയൻ കാണാൻ കൊണ്ടുപോയി. ആറ്റിങ്ങൽ ഡ്രീംസ് തീയേറ്ററിൽ വെച്ചാണ് ആണ് ചിത്രം കണ്ടത്. ഇതിൽ പങ്കാളികൾ ആയവർ ടിക്കറ്റിന്റെ 8 ശതമാനം ഉപസഭ യുവജനസഭ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. വിവിധ സാമൂഹിക സാന്ത്വന പ്രവർത്തനങ്ങൾക്കും യുവജനസഭ പ്രവർത്തനങ്ങൾക്കുമായി ഇത്തരത്തിൽ ലഭിക്കുന്ന തുക ഉപയോഗിക്കും..
യുവജനസഭ അംഗങ്ങളിൽ ഒരു കൂട്ടായ്മ ഉണ്ടാക്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്. യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറിയും ഉപസഭ അംഗവുമായ ജയകൃഷ്‌ണൻ, ജില്ലാ യുവജനസഭ പ്രസിഡന്റ് ശ്രീ ശ്രീജിത്ത് എന്നിവരുടെ സാന്നിധ്യം യുവജനങ്ങൾക്ക് ആവേശം പകർന്നു..