മഴവില്ല് 2018

യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ ബാലജനസഭ ക്യാമ്പ് “മഴവില്ല് 2018” സംസ്ഥാന യുവജനസഭ പ്രസിഡന്റ് ശ്രീ ഹരിശങ്കർ ഉത്‌ഘാടനം ചെയ്തു. ഉത്‌ഘാടന സമ്മേളനത്തിൽ ഉപസഭ സെക്രട്ടറി ശ്രീ ഈശ്വരൻ പോറ്റി സ്വാഗതം പറഞ്ഞു. ഉപസഭ പ്രസിഡന്റ് ഡോ. മാധവൻ നമ്പൂതിരി ആണ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത്. യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറി ഗായത്രി, ഉപസഭ ട്രഷറർ ശ്രീ എസ്.എസ് പോറ്റി, മുൻ സംസ്ഥാന യുവജനസഭ ജോ.സെക്രട്ടറിയും ജില്ലാ യുവജനസഭ നിരീക്ഷകനുമായ ശ്രീ വിഷ്ണു വെങ്കിടേഷ്, ഉപസഭ യുവജനസഭ പ്രസിഡന്റ് വിശാഖ് എന്നിവർ ആശംസകൾ നേർന്നു. ഉപസഭ വൈസ് പ്രസിഡന്റ് ശ്രീ നാരായണൻ നമ്പൂതിരി യോഗത്തിന് കൃതജ്ഞത അറിയിച്ചു.

in

യോഗത്തിൽ വെച്ച് സംസ്ഥാന യുവജനസഭ ഭാരവാഹിത്വം ഏറ്റെടുത്ത ശ്രീ ഹരിശങ്കർ, ശ്രീ പ്രസാദ് വട്ടപ്പറമ്പ് എന്നിവരെ ഉപസഭ ആദരിച്ചു. മഴവില്ല് ക്യാമ്പിന്റെ ആദ്യദിനത്തിൽ ആകർഷണമായി കുഞ്ഞുണ്ണിയുടെ ക്ലാസ്. കുട്ടികളെക്കൊണ്ട് കഥകൾ പറയിപ്പിച്ചും, കവിതകൾ ചൊല്ലിപ്പിച്ചും വളരെ മനോഹരമായ ഒരു സെഷൻ കൈകാര്യം ചെയ്ത അശ്വിന് ഉപസഭയുടെ ആശംസകൾ. അശ്വിനെ ഉപസഭ സെക്രട്ടറി ശ്രീ ഈശ്വരൻ പോറ്റി പൊന്നാട അണിയിച്ച് ആദരിച്ചു.

യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ ആശ്രയ സാന്ത്വന പ്രവർത്തനത്തിൽ മഴവില്ല് ക്യാമ്പിലെ കുട്ടികൾ പങ്കെടുക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 5 വർഷമായി നടക്കുന്ന ആശ്രയ പ്രവർത്തനത്തിൽ ഇത്രയധികം ബാലജനസഭ അംഗങ്ങൾ പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്. ഇത്തരത്തിൽ ജില്ലാസഭയുമായി ചേർന്ന് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനും കൂടുതൽ പേരെ അതുവഴി പ്രവർത്തനങ്ങളിൽ പങ്കാളികൾ ആക്കുന്നതിനും ഉപസഭ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന യുവജനസഭ നിർവാഹകസമിതി അംഗം ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പറഞ്ഞു. ആശ്രയയ്ക്ക് പങ്കെടുത്ത് മടങ്ങവെ കുട്ടികൾ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തി സമയം ചിലവഴിക്കുകയം ചെയ്തു.

രണ്ടാം ദിനം ഹ്രസ്വ ചിത്ര പ്രദർശനം, ചർച്ച, ക്യാമ്പ് ഫയർ എന്നിവ നടന്നു. ഇവയ്ക്ക് ശേഷം കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സംസ്ഥാന യുവജനസഭ നിർവാഹകസമിതി അംഗം ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി സർട്ടിഫിക്കറ്റുകളുടെ വിതരണം ഉത്‌ഘാടനം ചെയ്തു. മാതൃസഭ, വനിതാസഭ, യുവജനസഭ ഭാരവാഹികൾ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് കുട്ടികൾക്ക് ആശംസകൾ നേർന്നു..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s