യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷമായി ഡിസംബർ മാസത്തിൽ നടത്തിവരുന്ന സാന്ത്വന പ്രവർത്തനമായ ആശ്രയ ഈ വർഷവും വളരെ മനോഹരമായി നടത്തുവാൻ ജില്ലാ യുവജനസഭയ്ക്ക് കഴിഞ്ഞു. കോട്ടൂർ ബാലികാസദനത്തിൽ വെച്ച് നടന്ന ഈ വർഷത്തെ ആശ്രയയിൽ ബാലജനസഭ അംഗങ്ങളേയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു.
ആശ്രയ 2018 വിജയകരമാക്കി മാറ്റിയതിനു പിന്നിൽ എടുത്ത് പറയേണ്ട പേരുകൾ ആണ് Vishnu Narayanan Namboothiri, Shyamini Vishnu. ഇരുവർക്കും യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ അഭിനന്ദനങ്ങൾ… ഒപ്പം ഇവർക്ക് പിന്തുണയായി കൂടെ നിന്ന ജില്ലാ യുവജനസഭ ഭാരവാഹികളായ ശ്രീജിത്ത്, ഉമേഷ് കൃഷ്ണ എന്നിവർക്കും വിവിധ ഉപസഭകളിലെ യുവജനസഭ ഭാരവാഹികൾക്കും തിരുവനന്തപുരം ജില്ലാ യുവജനസഭ അംഗങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ…
ബ്രാഹ്മണ സമുദായം സമൂഹത്തിൽ നിന്നും മാറി നിൽക്കേണ്ടവരോ മാറ്റി നിർത്തപ്പെടേണ്ടവരോ അല്ല എന്ന് ഇത്തരം സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളിലൂടെ യുവജനസഭ അംഗങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ്… സംസ്ഥാന യുവജനസഭയുടെ അഭിനന്ദനങ്ങൾ…