ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് പുതിയ ചുവടുവെപ്പ് നടത്താൻ തയ്യാറായി മേപ്പിൾസ് അക്കാദമി. വഞ്ചിയൂർ കോടതിക്ക് സമീപം പ്രവർത്തിക്കുന്ന മേപ്പിൾസ് അക്കാദമി ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് വിഷയങ്ങളിൽ കുട്ടികൾക്ക് മികച്ച പരിശീലനവും ജോലി സാധ്യതകളും തുറന്ന് നൽകുന്ന സ്ഥാപനം ആണ്. ഇതിനോട്ടൊപ്പം തങ്ങളാൽ കഴിയുന്ന തരത്തിൽ സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുക എന്ന ലക്ഷ്യത്തോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇതിന്റെ തുടക്കമെന്നോണം സ്ഥാപനത്തിൽ പ്രതീക്ഷയുടെ ചാരിറ്റി ബോക്സ് സ്ഥാപിച്ചു. ചടങ്ങിൽ പ്രതീക്ഷ സെക്രട്ടറി വിഷ്ണു പ്രസാദ്, നിർവ്വാഹകസമിതി അംഗം ശങ്കർ, ക്യാപ്റ്റൻ രാജീവ് ആർ.കെ എന്നിവരും സ്ഥാപനത്തിലെ മറ്റു അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. പ്രതീക്ഷ സെക്രട്ടറി വിഷ്ണു പ്രസാദ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിവരിച്ചു. ക്യാപ്റ്റൻ രാജീവ് ആർ.കെ ആദ്യ സംഭാവന നൽകികൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.