യോഗക്ഷേമസഭ തൃശ്ശൂര്‍ ജില്ല യുവജനസഭ ആഗസ്ത് 15നു നടത്തിയ ഏകദിന ക്യാമ്പായ “കൂടെ കൂടാം”-ല്‍ ആദ്യ സെഷന് എടുക്കാന്‍ അവസരം ലഭിച്ചു. തൃശ്ശൂര്‍ ജില്ല യുവജനസഭയുടെ കൂടെ എന്ന പ്രവര്‍ത്തനത്തിന് കീഴില്‍ സംഘടിപ്പിച്ച ആദ്യ ക്യാമ്പായിരുന്നു ഇത്. ജയന് നമ്പൂതിരി, ജ്യോതി വി ബി എന്നിവരുടെ വിജ്ഞാനപരമായ ക്ലാസുകള്‍ക്ക് മുന്നോടിയായി ക്യാമ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനായി ചില കളികള്‍ ഒരുക്കി. കൂടെ ചെറിയ ചെറിയ വലിയ കാര്യങ്ങളുമായി മറ്റ് ചില കളികളും…
കടുത്ത മഴയിലും ക്യാമ്പിലേക്ക് വന്ന അംഗങ്ങള്‍ ജില്ല യുവജനസഭയുടെ വരും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും എന്നത് ഉറപ്പ് തന്നെ. ഇത്തരത്തില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ച തൃശ്ശൂര്‍ യുവജനസഭയ്ക്ക് അഭിനന്ദനങ്ങള്‍…