രാമപുരത്ത് വാര്യര്‍ മെമ്മോറിയല്‍ യു.പി സ്കൂളിലെ കുട്ടികള്‍ രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രത്തില്‍ നാലമ്പ ദര്‍ശനത്തിന്റെ ഭാഗമായി പുസ്തക വില്പന നടത്തിയത് ശ്രദ്ധയില്‍ പെട്ടു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം കുട്ടികള്‍ക്ക് ക്ലാസ് നഷ്ടമാകാത്ത രീതിയില്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ നിന്നും ലഭിക്കുന്ന ലാഭം സാന്ത്വന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉപയോഗിച്ചുവരുന്നു.
മാതൃഭൂമി സീഡ്, നന്മ ക്ലബ്ബുകളുമായി ചേര്‍ന്നാണ് ആണ് പ്രവര്‍ത്തനം. ‘മീശ’ വിഷയം ഇക്കൊല്ലത്തെ കച്ചവടത്തെ സാരമായി ബാധിച്ചു എന്ന് കുട്ടികളും അധ്യാപകരുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി. കുട്ടികളുടെ ഈ സംരംഭത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് യോഗക്ഷേമസഭ ആറ്റിങ്ങല്‍ ഉപസഭ വായനശാലയിലേക്ക് കുട്ടികള്‍ക്കായി കുറച്ച് പുസ്തകങ്ങള്‍ വാങ്ങി. കുട്ടി കഥകളും, കവിതകളും അടങ്ങിയ പുസ്തകങ്ങള്‍ ആണ് വാങ്ങിയത്…
ഇത് നല്ല നല്ല കാര്യം
LikeLike
Thank You
LikeLike