“ഒരു ആശയം സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്‌നം കണ്ടും അത് നിങ്ങളുടെ ജീവിതമാക്കുക. മറ്റെല്ലാ ആശയങ്ങളും വിട്ട് അതിനെ സര്‍വകോശങ്ങളിലും നിറയ്ക്കുക. ഇതാണ് വിജയത്തിലേക്കുള്ള മാര്‍ഗം.”
മറ്റ് ആശയങ്ങള്‍ എല്ലാം വിട്ട് ജീവിതം മുഴുവന്‍ ഒരേയൊരു ആശയത്തിനായി മാറ്റിവെച്ചിട്ടും ജീവിതത്തില്‍ വിജയം സ്വന്തമാക്കാന്‍ കഴിയാത്തവര്‍ ഒട്ടേറെയാണ്. ഇതിന് പല കാരണങ്ങള്‍ ഉണ്ടാകാം.
* പലപ്പോഴും ഏകാന്തത ആണ് ലക്ഷ്യത്തില്‍ നിന്നും പിന്തിരിയാന്‍ പ്രേരണയാകുന്നത്. തന്‍റെ ആശയങ്ങള്‍, ജീവിതം നയിക്കേണ്ടതും മുന്നോട്ട് കൊണ്ടുപോകേണ്ടതും തന്‍റെ മാത്രം കര്‍ത്തവ്യം ആണെന്നുള്ള ചിന്ത ആദ്യം നമുക്ക് ഉണ്ടാകണം. കൈത്താങ്ങായി ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് ആരുടേയും അനുവാദം ഇല്ലാതെ മുന്നോട്ട് കുതിക്കാനുള്ള ശക്തി ആര്‍ജ്ജിക്കണം.
* ലക്ഷ്യത്തിലേക്കുള്ള ഏകാന്ത യാത്ര നല്‍കുന്ന സമ്മര്‍ദം തകര്‍ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതേ ആശയങ്ങളുമായി മുന്നേറുന്നവരെ കൂടെ കൂട്ടുക എന്നതാണ്.
* വിമര്‍ശനങ്ങള്‍ക്ക് എല്ലാം കാത് കൊടുക്കേണ്ട ആവശ്യം ഉണ്ടെന്ന് തോനുന്നില്ല. വിമര്‍ശനങ്ങളെ അതിന്‍റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് വേണ്ടവയെ സ്വീകരിക്കുകയും അല്ലാത്തവയെ തള്ളുകയും വേണം.
* ആശയങ്ങള്‍ നടപ്പാകുവാന്‍ തുടര്‍ച്ചയായ പരിശ്രമവും, ദീര്‍ഗ്ഗ വീക്ഷണവും അനിവാര്യമാണ്. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാതെ ആശയത്തെ വിജയത്തിലേക്ക് നയിക്കുന്ന ചെറിയ പടികള്‍ കയറുന്നതാണ് അനിയോജ്യം.

ഡോ. എ.പി.ജെ അബ്ദുള്‍കലാം ഒരിക്കല്‍ സ്കൂള്‍ കുട്ടികളുമായി സംവധിക്കവേ കൂട്ടത്തില്‍ ഒരു കുട്ടി ചോദിച്ചു. “ഭാരതത്തിന്‍റെ ശക്തിയും, ബലഹീനതയും എന്താണ്…?”
കലാം മറുപടി പറഞ്ഞു: “ഭാരതത്തിന്‍റെ 60 ശതമാനത്തോളം വരുന്ന യുവതലമുറയാണ് ഭാരതത്തിന്‍റെ ശക്തി. അതുപോലെ തന്നെ ലക്ഷ്യബോധം ഇല്ലാത്ത യുവതലമുറ ആണ് ഭാരതത്തിന്‍റെ ബലഹീനത”
വളര്‍ന്നുവരുന്ന തലമുറയെ കളികളിലൂടെയും, ക്യാമ്പുകളിലൂടെയും, ക്ലാസ്സുകളിലൂടെയും ലക്ഷ്യബോധം ഉള്ളവരാക്കി മാറ്റുക എന്നത് ഏതൊരു കൂട്ടായ്മയുടേയും കര്‍ത്തവ്യമായി കരുതുക. സ്വാമി വിവേകാനന്ദനെ പോലെ ദീര്‍ഗ്ഗ വീക്ഷണമുള്ള ഒരു യുവതലമുറ പിറക്കട്ടെ…