യോഗക്ഷേമസഭ ആറ്റിങ്ങല്‍ ഉപസഭയുടെ വനിതാദിനാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവേ…
“Be bold for change” എന്നതാണ് ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ സന്ദേശം. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് നമ്പൂതിരി സ്ത്രീകളെ കൊണ്ടു വരുന്നതില്‍ വിപ്ലവകരമായ തുടക്കംകുറിച്ച യോഗക്ഷേമസഭ കേരള സാംസ്കാരിക രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. എങ്കിലും അവയൊന്നും കേരള ചരിത്രത്തില്‍ ഇടം പിടിച്ചില്ല എന്നത് എന്തുകൊണ്ടാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.