രാവിലെ ഒമ്പതര…
കൈയ്യില്‍ ഒരു ബാഗുമായി ഞാന്‍…
ബാഗ് നിറയെ തുണിയും, പുസ്തകവും…
പിന്നെ കുറച്ച് പഴവും, അരിയുണ്ടയും…
ഹോസ്റ്റലിലേക്ക് പോകാന്‍ ഞാന്‍ ഇറങ്ങി കഴിഞ്ഞിരുന്നു…
അനിയന്‍ എന്നെ ബസ്സ് സ്റ്റോപ്പില്‍ കൊണ്ട് വിട്ടു…
കുറേ നേരം ഞാന്‍ അവിടെ നിന്നു…
ഒടുവില്‍ ഒരു ലിഫ്റ്റ് കിട്ടി…
ശാര്‍ക്കര ഇറങ്ങി…
മാച്ചിയുടെ വീട്ടിലേക്ക് നടന്നു…
വീട് എത്തും മുമ്പ് പലതവണ മെസ്സേജ് അയച്ചു…
മറുപടി ഇല്ല…
നടന്ന് നടന്ന് ഒടുവില്‍ വീടെത്തി…
ഞാന്‍ മാച്ചിയുടെ മൊബൈലില്‍ വിളിച്ചു…
എടുക്കുന്നില്ല…
ഗേറ്റ് തുറന്ന് അകത്തു കയറി…
ബെല്‍ അമര്‍ത്തി…
വീണ്ടും വിളിച്ചു…
അപ്പോള്‍ എടുത്തു…
ഉറക്കം എഴുന്നേറ്റില്ല…
അമ്മ വന്ന് വാതില്‍ തുറന്നു…
മാച്ചി ഉറക്കത്തില്‍ നിന്നും എന്നീറ്റ് വന്നു…
സമയം പത്ത് കഴിഞ്ഞു…
നേരെ പോയി മുഖം കഴുകി…
പല്ല് തേക്കാന്‍ മടികാരണം, mouth wash കൊണ്ട് കാര്യം തീര്‍ത്തു…
“ഇന്നലെ എപ്പാ ഒറങ്ങിയെ…”
ഞാന്‍ ചോദിച്ചു…
“അറിയില്ലടാ…
വായിച്ച് ഉറങ്ങിപോയി…”
അടുക്കളയില്‍ പോയി ചായ എടുത്തു വന്നു…
ആ ചൂട് ചായ ഞാന്‍ ഊതി ഊതി കുടിച്ചു…
ഹോസ്റ്റലിലെക്ക് കൊണ്ട് പോകാന്‍ ബാഗില്‍ വെച്ച പഴം, അരിയുണ്ട…
അതില്‍ നിന്നും കുറച്ച് ഞാന്‍ മാച്ചിക്ക് കൊടുത്തു…
മാച്ചി മുകളില്‍ നിന്നും ലാപ്പ് കൊണ്ട് വന്നു…
ഫോട്ടോകള്‍ കാണിച്ചുതന്നു…
ഒന്നര മണിക്കൂര്‍ അവിടെ ചെലവഴിച്ചു…
മാച്ചിയോട് ബൈ പറഞ്ഞ് അവിടെനിന്നും ഞാന്‍ നടന്നു…
ചിറയിന്‍കീഴ് നിന്നും ആറ്റിങ്ങലേക്ക് ബസ്സില്‍ പോയി…
അവിടെ കുറച്ച് നേരം നിന്നപഴേക്കും ജയന്‍ വന്ന ബസ്സ് വന്നു…
കൊല്ലം എത്തിയിട്ടാണ് അടുത്തടുത്ത സീറ്റുകള്‍ കിട്ടിയത്…
കരുനാഗപ്പള്ളിയില്‍ നിന്നും ഊണും കഴിച്ച് ബസ്സിനായി വീണ്ടും കാത്തുനിന്നു…
ഒടുവില്‍ കിട്ടിയ ബസ്സും കയറി ഹോസ്റ്റലില്‍ എത്തി…
എത്തിയ ഉടന്‍ ഞാന്‍ ഒരു മണിക്കൂറോളം ഉറങ്ങി…
ഉറക്കം എണീക്കുമ്പോഴേക്കും കൊണ്ട് വന്നത് കാലി ആയിരുന്നു…
എല്ലാരും ചായ കുടിക്കാന്‍ പോയി…
കുറച്ച് കഴിഞ്ഞ് ഞാനും ജയനും ബൈക്കില്‍ ചായ കുടിക്കാന്‍ പോയി…
മെസ്സില്‍ നിന്നും ഉഴുന്ന്‌വടയും കഴിച്ച് ഞങ്ങള്‍ കോളേജിനുമുന്നിലെ മുളയുടെ ചുവട്ടിലേക്ക് പോയി…
മുളയുടെ ചുവട്ടില്‍ കുറച്ച് ഇരുന്നു…
ജയന്റെ വണ്ടി ഒന്ന് ഓടിച്ചുനോക്കി…
അങ്ങനെ ഞങ്ങള്‍ അഞ്ചുപേരും മുളയുടെ ചുവട്ടില്‍ കത്തിയടിച്ചിരിക്കുന്ന സമയം…
ഓരോ കാര്യവും പറഞ്ഞ് ഇങ്ങനെ സമയം കളയണം…
ഇപ്പോള്‍ സമയം വൈകുന്നേരം അഞ്ച് ആയതേയുള്ളൂ…
അപ്പോഴാണ് കണ്ണിന് കുളിരായി…
മൂന്ന് കിളികള്‍ പോയത്…
പെണ്‍കിളികള്‍…
ശശിയും ജയനും ഉറക്കെ എന്തോ കമന്റ് വിട്ടു…
“ഒന്നിനും നല്ല മുടിയില്ല…
എങ്കിലും ആ പച്ച എനിക്ക്…
അതാ കൂട്ടത്തില്‍ നല്ലത്…”
രായപ്പന്‍ പ്രഖ്യാപിച്ചു…
അവര് നടന്നു നീങ്ങി…
പെണ്ണിന്‍റെ മുടിയെ കുറിച്ചായി പിന്നെ ചര്‍ച്ച…
“ശാന്തമ്മയ്ക്ക് പണ്ട് നല്ല മുടി ഉണ്ടായിരുന്നു…
പിന്നീട് മുറിച്ചു കളഞ്ഞതാ…”
ഞാന്‍ പറഞ്ഞു…
ശാന്തമ്മ നമ്മുടെ ക്ലാസ്സ്മേറ്റ് ആണ്…
അതികം താമസിയാതെ ജൂനിയര്‍ കുട്ടികള്‍ അതുവഴി പോയി…
എല്ലാരും നല്ല കമ്പനിയാണ്…
എല്ലാരും ഞങ്ങളെ നോക്കി നടന്നുപോയി…
അവരെ ഞങ്ങള്‍ വായിനോട്ടത്തില്‍ നിന്നും ഒഴുവാക്കി…
അവരും നടന്നു നീങ്ങി…
“ഈ ആകാശത്തേക്ക് നോക്കുമ്പോള്‍ എന്തോ വായുവില്‍കൂടി നീങ്ങുന്നത് പോലെ തോന്നുന്നത് എന്തുവാടാ” ജയന്‍ ചോദിച്ചു…
“അത് വല്ല കാക്കയോ മറ്റോ ആയിരിക്കും” ഞാന്‍ പറഞ്ഞു…
“എന്നെകൊണ്ട് പറയിക്കരുത്…
ഇത് കാക്കയും പൂച്ചയും ഒന്നും അല്ല…
വട്ടത്തില് എന്തോ ഒന്ന്…”
“അത് ചന്ദ്രനാ…”
ശശിയുടെ മറുപടി കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു…
ഞങ്ങള്‍ എല്ലാം ആകാശം നോക്കി…
ശരിയാണ്…
എന്തൊക്കെയോ കണ്ണിന് മുകളില്‍ ആയി…
കുറെ വട്ടങ്ങളും…
കുറെ വൈറസുകള്‍ ഇഴയുന്നതായും ഞാന്‍ കണ്ടു…
എന്താത്…
മുമ്പ് പലപ്പോഴും അത് കണ്ടിട്ടുണ്ട്…
“അത് കണ്ണിന്‍റെ പ്രത്യേകത ആണ്…”
വാറുണ്ണി വിവരണം തുടങ്ങി…
ഏതൊക്കെയോ സിദ്ധാന്തം വിവരിച്ച് അവന്‍ പറഞ്ഞ് തുടങ്ങി…
ഞാന്‍ പതുക്കെ എണീറ്റു…
മുകളിലേക്ക് നോക്കി…
നല്ല തളിര്‍ ഇലകള്‍…
മുള ആകെ നല്ല പച്ചയണിഞ്ഞു നില്‍ക്കുന്നു…
ആ മുളക്കൂട്ടത്തിന്റെ നടുവില്‍ നിന്നും മുകളിലേക്ക് നോക്കാന്‍ നല്ല രസം ആയിരിക്കും…
ഒന്ന് നോക്കി കണ്ടിട്ട് തന്നെ കാര്യം…
മുളയ്ക്ക് ചുറ്റും കെട്ടിയ സിമന്‍റ് തറയില്‍ കാല്‍ കേറ്റിവെക്കാന്‍ കാലൊന്ന് പൊക്കി…
“അയ്യോപ്ലൊത്തോ…”
ചന്തിയും കുത്തി ദാ കിടക്കുന്നു നിലത്ത്…
മഴ പെയ്ത് നഞ്ഞ നിലത്ത് ഒറ്റകാലില്‍ നിന്നതാണ്…
നിലത്ത് കുത്തിയ കാല്‍ വഴുതി പോയതാണ്…
പെട്ടന്ന് തന്നെ ചാടി എണീറ്റു…
ചുറ്റും നോക്കി…
ഞങ്ങള്‍ അഞ്ചുപേര്‍ അല്ലാതെ വേറെ ആരും ആ പരിസരത്ത് ഇല്ല…
ആശ്വാസമായി…
നിലത്തേക്ക് നോക്കി…
കാല്‍ വഴുതിയ പാട് നിലതുണ്ട്…
കൂടെ ഉള്ള നാലെണ്ണവും അപ്പോഴും നിര്‍ത്താതെ ചിരിക്കുന്നുണ്ടായിരുന്നു…
“ചിരിക്കെടാ ചിരിക്ക്…
കുണ്ടിയും കുത്തി നിലത്ത് വീണവന്റെ വേദന…
അത് വീണവന് മാത്രേ അറിയുള്ളൂ…”
ആകെ ചമ്മി നാറി ഞാന്‍ വല്ലാണ്ടായി…
പതുക്കെ അടുത്തുള്ള പൈപ്പ് ലക്ഷ്യമാക്കി ഞാന്‍ നടന്നു…
കാലും മുഖവും പിന്നെ ചളി പറ്റിയ കാവിയും കഴുകി…
തിരിച്ച് അങ്ങോട്ടേക്ക് തന്നെ നടന്നു…
അപ്പോഴും അവര്‍ ചിരി നിര്‍ത്തിയില്ല…
“എടാ കുക്കുടാ…
നീ എന്താ ഉദ്ദേശിച്ചത്…”
ശശി എന്നോട് ചോദിച്ചു…
ഞാന്‍ ഒന്നും പറഞ്ഞില്ല…
എപ്പോഴും മറ്റുള്ളവരെ എന്തെങ്കിലും പറഞ്ഞ് കളിയാക്കുന്ന ഞാന്‍…
സ്വയം നാറി…
പിന്നീട് അതികനേരം അവിടെ നന്നില്ല…
പതുക്കെ ഹോസ്റ്റല്‍ മുറിയിലേക്ക് നടന്നു…