അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള നമ്മുടെ സ്വന്തം പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകത ഉറപ്പിച്ചുകൊണ്ട് പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ Nat-Trails തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ജൂലായ് 1,2,3 തീയതികളിൽ പശ്ചിമഘട്ടത്തിൻറെ വിവിധ ഭാവങ്ങളുടെ ചിത്രജാലകം തുറക്കുന്നു. കാടും മേടും,മഴയും പുഴയും,മാനും മയിലും,കിളിയും പുലിയും തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറ ഒന്നിച്ച് കാണാനുള്ള ഒരവസരം. ഹിമാലയത്തേക്കാൾ പഴക്കമുള്ള,ലോകത്തിലെ എട്ട് ഹോട്ടെസ്റ്റ് ഹോട്ട് സ്പോട്ടുകളിൽ ഒന്നായ,സർവ്വോപരി നമ്മുടെ ജീവൻറെ തന്നെ നിലനിൽപ്പിനു ആധാരമായ സഹ്യനെ കാണാനും പഠിക്കാനുമുള്ള വേദിയ്ക്ക് തുടക്കമായി.
Nat-trails അംഗങ്ങള്‍ ഒരുക്കിയ പ്രദര്‍ശനം കാണാന്‍ ഇന്ന് (ജൂലൈ 2) മ്യൂസിയം ഓഡിറ്റോറിയത്തിൽ എത്തി. Ksivaprasad Sivaprasad ഏട്ടന്‍ ഒപ്പം നടന്ന് ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലേയും കഥകള്‍ പറഞ്ഞുതന്നു. ഓരോ ചിത്രത്തിനും അതുതരുന്ന ദൃശ്യ വിസ്മയത്തിനപ്പുറം ഒരുപാട് കഥകളും അറിവുകളും പകര്‍ന്ന് നല്‍കാന്‍ ഉണ്ടായിരുന്നു.
മനോഹരമായ ഒട്ടനവധി കാഴ്ചകളും, അറിവുകളും പകര്‍ന്നുതന്നതിന് Nat-trails ടീമിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു…